ഡല്‍ഹി: എട്ട് ലക്ഷത്തിലേക്ക് അടുത്ത് ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 26,506 പേര്‍ക്കാണ്. ഇത് വരെയുണ്ടായിരുന്ന കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണം 7,93,802 ആയി. ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തി അയ്യായിരം കടക്കുന്നത് ഇതാദ്യമായാണ്.

24 മണിക്കൂറിനിടെ 475 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇത് വരെ 21,604 പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. നിലവില്‍ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 4,95,513 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍. തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ പട്‌ന എയിംസില്‍ ഇന്ന് മുതല്‍ തുടങ്ങും. രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. 49 ജില്ലകളില്‍ നിന്നാണ് 80 ശതമാനം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *