കോട്ടയം: കോവിഡ് രോഗം ഭേദമായതിനുശേഷം വിദേശത്ത് നിന്ന് തിരികെ നാട്ടില്‍ എത്തിയ ഇരുപത്തിയേഴുകാരിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് കോട്ടയത്ത് ആശങ്ക പടര്‍ത്തുന്നു. വിദേശത്ത് നിന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവായ ശേഷമാണ് യുവതി നാട്ടില്‍ തിരികെ എത്തിയത്. പിന്നീട് നാട്ടില്‍ നിരീക്ഷണത്തില്‍ തുടരവേ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റീവായത്. ജൂണ്‍ 19-നാണ് പായിപ്പാട് സ്വദേശിനിയായ യുവതി ഷാര്‍ജയില്‍ നിന്ന് എത്തിയത്.

മെയ് 10-ന് ഷാര്‍ജയില്‍ വച്ച് രോഗം സ്ഥിരീകരിച്ച ശേഷം അവിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പിന്നീട് ജൂണ്‍ മൂന്നിന് സാമ്പിള്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. അതിന് ശേഷമാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീട് നാട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ വീണ്ടും രോഗലക്ഷണങ്ങള്‍ വന്നതോടെയാണ് ഇവരുടെ പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *