കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളിൽ പരീക്ഷിച്ച് വിജയിച്ചുവെന്നും കോശങ്ങളിൽ വാക്സിൻ ആന്റിബോഡികൾ നിർമ്മിച്ച് കൊറോണ വൈറസിനെ നിർവീര്യമാക്കിയെന്നും ഇറ്റാലിയൻ വാർത്താ ഏജൻസി അൻസ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസിനെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷഞങ്ങളുമായി വിവിധ രാജ്യങ്ങൾ മുന്നോട്ട് പോകുമ്പോഴാണ് ഇറ്റലിയുടെ അവകാശവാദം.


റോമിലെ സ്പല്ലാൻസാനി ആശുപത്രിയിലായിരുന്നു വാക്സിൻ പരീക്ഷണമെന്നായിരുന്നു ഇറ്റലി അറിയിക്കുന്നത്. കോശത്തിലെ കൊറോണാ വൈറസിനെ വാക്സിൻ നിർവീര്യമാക്കി ഇനി പരീക്ഷണത്തിന്റെ നിർണായക ഘട്ടമാണ് വേനൽ കാലത്തിനു ശേഷം മനുഷ്യരിൽ നേരിട്ടു പരീക്ഷിക്കുമെന്നും വാക്സിൻ വികസിപ്പിച്ച ‘ടാകിസ് ‘ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *