കോവിഡ് -19 ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എഎഫ്‌സി കപ്പ് മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. എഎഫ്‌സിക്ക് കീഴിലുള്ള എല്ലാ മത്സരങ്ങളും അനിശ്ചിതകാലത്തേക്കാണ് നീട്ടിയത്.

താരങ്ങളുടെയും കാണികളുടെയും സംഘാടകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് താത്കാലികമായി നിര്‍ത്തുന്നതെന്ന് എഎഫ്‌സി പ്രസ്താവനയില്‍ വ്യക്തമാക്കി.

‘സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. 2020 എഎഫ്‌സി കപ്പ് സീസണ്‍ പുനരാരംഭിക്കുന്ന കാര്യം പിന്നീട് അറിയിക്കും’ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ബുധനാഴ്ച്ച അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *