കേ​പ് ടൗ​ണ്‍: കോവിഡ് 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പ​ര്യ​ട​നം റദ്ദാക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി​വ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നി​ര്‍​ദേ​ശം. മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി 14 ദി​വ​സ​ത്തേ​ക്ക് ഹോം ​ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യാ​നാ​ണ് ക്രി​ക്ക​റ്റ് സൗ​ത്ത് ആ​ഫ്രി​ക്ക ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ഷു​ഐ​ബ് മ​ഞ്ച്ര​യു​ടെ നി​ര്‍​ദേ​ശം. കൂടാതെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ല്‍ പൊ​തു​ സ്ഥലങ്ങളില്‍ സ​മ്ബ​ര്‍​ക്കം ന​ട​ത്ത​രു​തെ​ന്നും ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

കൊ​റോ​ണ ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്ന് മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്ബ​ര ബി​സി​സി​ഐ റ​ദ്ദാ​ക്കി​യി​രു​ന്നു. ആ​ദ്യ മ​ത്സ​രം മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ഉപേക്ഷിച്ചതിനു പി​ന്നാ​ലെ​യാ​ണ് പ​ര​മ്ബ​ര റ​ദ്ദാ​ക്കി​യ​ത്. തുടര്‍ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ന് ഒ​രു മ​ത്സ​രം പോ​ലും ക​ളി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ക​ളി ന​ട​ന്നി​ല്ലെ​ങ്കി​ലും മ​ട​ങ്ങി​പ്പോ​കാ​നും അ​വ​ര്‍​ക്കാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *