തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ ചെറിയ പിഴവ് പറ്റിയാല്‍ പോലും ഇപ്പോഴത്തെ സ്ഥിതി വഷളാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 ഭീതി ഇല്ലാതാക്കാന്‍ ആരോഗ്യമേഖലയ്ക്കു സാധിക്കുമെന്നും ഇതില്‍ തദേശസ്ഥാപനങ്ങള്‍ അതീവജാഗ്രതയോടെ ഇടപെടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം എന്നിവയൊക്കെയാണ് മുഖ്യമന്ത്രിയുടെ മറ്റ് നിര്‍ദേശങ്ങള്‍. സാഹചര്യം അസാധാരണമാണെന്നും തെറ്റായ പ്രവണതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമാണുള്ളതെന്നും ഇവര്‍ കവലകളില്‍ കൂട്ടം കൂടാതെ ശ്രദ്ധിക്കണമെന്നും അവരെയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മാസ്‌കും സാനിറ്റൈസറുകളും കൂടുതലായി ഉല്‍പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *