പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദിയാ ജലാവോ ക്യാമ്പയിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് കമല്ഹസന്. പ്രധാനമന്ത്രിയുടെ അഭിസംബോധന തന്നെ നിരാശപ്പെടുത്തിയെന്നും ദീപം കത്തിക്കുന്നതിന് പകരം പി.പി.ഇ കിറ്റുകളുടെ കുറവും, പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പദ്ധതികളും പോലുള്ള പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൂടെയെന്ന് കമല്ഹസന് ചോദിച്ചു.
പ്രധാനമന്ത്രി സംസാരിക്കാന്‍ പോകുന്നുവെന്ന് കേട്ടപ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു. സംരക്ഷണയന്ത്രങ്ങളുടെ കുറവ്, ഭക്ഷ്യസാധനങ്ങളുടെ സൌജന്യ വിതരണം, പാവപ്പെട്ടവരുടെ ജീവിതം, ഭാവിയിലേക്കുള്ള സാമ്പത്തിക പദ്ധതി തുടങ്ങി നിവരധി കാര്യങ്ങള്‍ അദ്ദേഹം സംസാരിക്കുമെന്ന് കരുതി. പക്ഷെ, സംസാരിച്ചത് ടോര്‍ച്ച് ലൈറ്റിനെക്കുറിച്ചായിരുന്നു. കമല്ഹസന് കുറിച്ചു.
பிரதமர் பேசுகிறார் என்றதும் நான் அதிகம் எதிர்பார்த்தேன். பாதுகாப்புக்கவசங்கள் தட்டுப்பாடுக்கான தீர்வு, அத்தியாவசிய பொருட்கள் தட்டுப்பாடின்றி விநியோகம், ஏழைமக்களின் வாழ்வாதாரம், வருங்கால பொருளாதார நடவடிக்கை என, ஆனால் நாம் என்றோ கையில் எடுத்த டார்ச்சுக்கே அவர் இன்றுதான் வருகிறார்.
— Kamal Haasan (@ikamalhaasan) April 3, 2020