തിരുവനന്തപുരം: സംസ്ഥാനത്ത് വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍.
ആരാധനാലയങ്ങള്‍ തുറന്നതും എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുന്നതും പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാനും പരീക്ഷകള്‍ നടത്താനും അനുവാദം ഉണ്ട്.

ഞായറാഴ്ച പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ നടത്താം. പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ജില്ലാ കളക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കുമാണ്. ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നതിനാലും വിവിധ പ്രവേശന പരീക്ഷകള്‍ നടക്കാനിരിക്കുന്നതിനാലുമാണ് സര്‍ക്കാറിന്റെ പുതിയ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *