പ്രശസ്ത കാർട്ടൂൺ പരമ്പരകളായ ടോം ആൻഡ് ജെറി, പോപേയ് തുടങ്ങി ഒട്ടേറെ അനിമേറ്റഡ് വർക്കുകൾ സംവിധാനം ചെയ്ത ജീൻ ഡീച്ച് അന്തരിച്ചു. 95 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ജീൻ പ്രാഗിലെ തൻ്റെ അപ്പാർട്ട്മെൻ്റിൽ വെച്ചാണ് മരണമടഞ്ഞത്. ഓസ്കർ ജേതാവ് കൂടിയായ ഇദ്ദേഹത്തിൻ്റെ മരണകാരണം അറിവായിട്ടില്ല.

ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ ആണ് സംവിധാനം ചെയ്തത്.

വ്യോമസേനയിൽ പൈലറ്റായി ജോലി ചെയ്തിരുന്ന ജീൻ 1944ൽ ആരോഗ്യകാരണങ്ങളെ തുടർന്ന് തിരികെ വന്നു. പിന്നീടായിരുന്നു അനിമേഷൻ കരിയർ. 58ലായിരുന്നു ആദ്യ ഓസ്കർ നോമിനേഷൻ. സിഡ്നിസ് ഫാമിലി ട്രീ എന്ന ചിത്രത്തിന് നാമനിർദ്ദേശം ലഭിച്ചെങ്കിലും അവാർഡ് ലഭിച്ചില്ല. പക്ഷേ, രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ആ അവാർഡ് കരസ്ഥമാക്കി. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിനാണ് ജീൻ ഓസ്കർ അവാർഡ് സ്വന്തമാക്കിയത്. 1964ൽ ‘നഡ്നിക്ക്’, ‘ഹൗ ടു അവോയ്ഡ് ഫ്രണ്ട്ഷിപ്പ്’ എന്നീ രണ്ട് അനിമേറ്റഡ് ഹ്രസ്വചിത്രങ്ങൾക്ക് ഓസ്കർ നാമനിർദ്ദേശവും ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *