കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഡല്‍ഹിയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ തീരുമാനമായി. കോവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യവും യോഗത്തില്‍ അംഗീകരിച്ചു. ഡല്‍ഹിയിലെ പരിശോധനകള്‍ സംബന്ധിച്ച പരാതികളാണ് പ്രധാനമായും യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിയത്.

ജൂണ്‍ 20 മുതല്‍ പ്രതിദിനം 18,000 പരിശോധനകള്‍ നടത്താമെന്ന് യോഗം തീരുമാനിച്ചു. കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ന്‍മെന്റ് സോണിലുള്ള കുടുംബങ്ങള്‍ക്കും പതിനായിരം രൂപ സഹായം നല്‍കണമെന്ന് യോഗത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍വകക്ഷി യോഗത്തില്‍ ബിജെപി, ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ്, ബിഎസ്പി നേതാക്കള്‍ പങ്കെടുത്തു. അതിനിടെ ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന വാര്‍ത്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തള്ളി.

കഴിഞ്ഞ ദിവസം കിടക്കകളുടെ അഭാവം പരിഹരിക്കാന്‍ 500 റെയില്‍വേ കോച്ചുകള്‍ ഐസോലേഷന്‍ വാര്‍ഡാക്കി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ കൊവിഡ് ഐസൊലേഷന്‍ കോച്ചുകള്‍ നിര്‍ത്തിയിടാനുള്ള സ്റ്റേഷനാക്കി മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *