കർഷക പ്രക്ഷോഭം 20-ാം ദിവസത്തിലേക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തുകയാണ്. സമര രീതികൊണ്ടും കാഴ്ചകൾ കൊണ്ടും ഏറെ പ്രത്യേകതകളുള്ളതാണ് ഡൽഹി- ഹരിയാന അതിർത്തിലെ സിംഗുവിലെ സമര കേന്ദ്രം. കുതിരകളുമായി സമരത്തിനുള്ള നിംഹാംഗുകളാണ് ഏറെ കൗതുകകരം.

നിഹാംഗുകളുടെ സന്തത സഹചാരികളായ കുതിരകളാണ് സമര കേന്ദ്രത്തിലെ മറ്റൊരു ആകർഷണം. പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങളിലെ നിഹാംഗുകളുടെ പടയാളികളാണിവർ. സമരം ശക്തമായത് മുതൽ ഇവർ സിംഗുവിലുണ്ട്. വിവിധ സംഘങ്ങളായെത്തിയ നിഹംഗുകളുടെ 50ൽ പരം കുതിരകളാണ് സമരത്തിന് മുൻ നിരയിലുള്ളത്. കർഷക സമരം നീണ്ടു പോയാൽ കുതിരകളുമായി തന്നെയായിരിക്കും നിഹാംഗുകളുടെ ഡൽഹിയിലേക്കുള്ള വരവ്. നിഹാംഗുകളുടെ പ്രധാന കൂട്ടാളികളായ കുതിരകളുടെ അടുത്ത് പുറമേ നിന്ന് ആർക്കും പ്രവേശനമില്ല. എങ്കിലും പ്രതീക്ഷിക്കാത്ത അതിഥിയെ സമര കേന്ദ്രത്തിൽ കണ്ടെതിന്റെ കൗൗതുകവും ആളുകൾക്കുണ്ട്. പടയാളികളെ കൊടു ശൈത്യത്തിൽ നിന്ന് സംരക്ഷിക്കാനായുള്ള സജ്ജീകരണങ്ങളുമായാണ് ഇവർ സിംഗുവിൽ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *