കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തന്റെ വീട് ആശുപത്രിയാക്കാൻ വിട്ടുനൽകാമെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ട്വിറ്റർ വഴിയാണ് കമൽഹാസൻ ഇക്കാര്യം അറിയിച്ചത്.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കാുമെന്നും താരം അറിയിച്ചു. മക്കൾ നീതി മയ്യത്തോട് സഹകരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും ചികിത്സ നടത്താൻ വിട്ടു നൽകാമെന്നും ഇതിന് സർക്കാർ അനുമതി നൽകണമെന്നും കമൽ ഹാസന്റെ ട്വീറ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *