തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. ഇടവ മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖലയാണ് ക്രിട്ടിക്കല്‍ കണ്ടെയിന്‍റ്മെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 28 വരെ 10 ദിവസത്തേക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലവില്‍ വരിക.

ആളുകള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ 3 സോണുകളായി തിരിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. 3 സോണുകളിലും 3 എസ്പി മാര്‍ക്ക് ചുമതല നല്‍കും.

ഇടവ മുതല്‍ പെരുമാതുറ വരെയും പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെയും വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുമാണ് സോണുകളായി തിരിക്കുക. ഈ പ്രദേശങ്ങളില്‍ നി്ന്ന് പുറത്തേക്കോ പുറത്ത് നിന്ന് അകത്തേക്കോ യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ജനസഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതകളിലൂടെ സഞ്ചരിക്കാനും നിയന്ത്രണമുണ്ടാകും. വാഹനങ്ങള്‍സ ക്രിട്ടിക്കല്‍ കണ്ടെയിന്‍റ്മെന്‍റ് സോണുകളില്‍ നിര്‍ത്താന്‍ അനുവദിക്കുകയില്ല.

ജനങ്ങള്‍ക്ക് അത്യാവശ്യ സേവനങ്ങള്‍ക്കായി വിളിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍ ഉണ്ടാകും. അവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മണി മുതല്‍ വെെകിട്ട് 4 മണിവരെ മാത്രമേ അനുവദിക്കൂ. ജനങ്ങള്‍ പരമാവധി വീട്ടില്‍ തന്നെ ക‍‍ഴിയണം.
സോണുകളിലെ എല്ലാ കുടുംബങ്ങള്‍ക്കും 5 കിലോഗ്രാം അരി, 1 കിലോഗ്രാം ധാന്യങ്ങള്‍ എന്നിവ സിവില്‍ സപ്ലൈസ് വിതരണം ചെയ്യും.

ഹോര്‍ട്ടി കോര്‍പ് പ‍ഴവും പച്ചക്കറിയും നല്‍കും. കെപ്കോ ചിക്കനും നല്‍കും. പാല്‍ വിതരണത്തിന് മില്‍മ സൗകര്യങ്ങള്‍ ഒരുക്കും. അതേസമയം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ എടിഎം സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *