കൊറോണ വൈറസിന്റെ വ്യാപനത്തിനെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിവരുന്ന ബ്രെയ്ക്ക് ദി ചെയ്ന്‍ ക്യാമ്പെയ്‌നിന് രണ്ടാം ഘട്ടം തുടങ്ങുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തുപ്പല്ലെ തോറ്റുപോകും എന്ന പേരിലാണ് രണ്ടാം ഘട്ടം തുടങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കണം, മാസ്‌ക് ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ ഇടപെടണമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടുവേണം പൊതു ഇടങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഈ ക്യാമ്പെയ്‌ന്റെ ഭാഗമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *