സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. മലപ്പുറം, കാസർഗോഡ്, തൃശൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 62 ആയി.

മലപ്പുറം തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കാസർഗോഡ് കുമ്പളയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

തൃശൂർ ഇരിങ്ങാലക്കുടയിലും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് ചികിത്സയിലായിരുന്ന കൂത്തുപറമ്പ് പള്ളൻ വീട്ടിൽ വർഗീസ് (72) ആണ് മരിച്ചത്. ഇദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. റിട്ട. കെഎസ്ഇ ജീവനക്കാരനായിരുന്ന വർഗീസിനെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വർഗീസ് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഇരിങ്ങാലക്കുടയിൽ കൊറിയർ സ്ഥാപനം നടത്തി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *