കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട്ട് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കാസര്‍ഗോഡ് നഗരസഭയിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. കാസര്‍ഗോഡ് യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വിഷയം പെരിയ ഇരട്ട കൊലപാതകമായിരുന്നു.

കേസില്‍ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് വലിയ വിവാദമായി മാടിയിരുന്നു , സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീം കോടതി വരെ പോയി എങ്കിലും തിരിച്ചടി നേരിട്ടു. കഴിഞ്ഞദിവസം കല്യോട്ട് എത്തിയ സിബിഐ‌ അന്വേഷണ സംഘം കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകം പുനരാവിഷ്കരികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *