ഇന്നലെ രാത്രി ദുബൈയില്‍ നിന്ന് കണ്ണൂരിൽ എത്തിയ വിമാനയാത്രികരില്‍ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രണ്ടു പേരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഒരു കണ്ണൂര്‍ സ്വദേശിയെയും ഒരു കാസര്‍ക്കോട് സ്വദേശിയെയുമാണ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.

വിമാനത്താവളത്തില്‍ തന്നെ ഏര്‍പ്പെടുത്തിയ ആരോഗ്യ പരിശോധനയിലാണ് ഇവര്‍ക്ക് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *