വെബ്ഡസ്ക്:
05092020/07:33

കേ​ന്ദ്ര സ​ർക്കാ​ർ ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം രാ​ജ്യ​ത്തി​ൻറ വ​ള​ർച്ച​യെ ത​ച്ചു​ട​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി.

‘ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​വും ഭാ​ഷാ പ​ഠ​ന​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള ഉ​ർദു ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​തൊ​രു രാ​ജ്യ​ത്തി​ന്റെ​യും വി​ക​സ​ന​ത്തി​ന്റെ അ​ടി​ത്ത​റ വി​ദ്യാ​ഭ്യാ​സ​മാ​ണ്. വി​ദ്യാ​ഭ്യാ​സ ചി​ന്ത​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ധി​റു​തി പി​ടി​ച്ച്​ ന​യം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡോ. ​ജെ. പ്ര​സാ​ദ്, ഡോ. ​ബ​ഷീ​ർ പ​ന​ങ്ങാ​ങ്ങ​ര, ഡോ. ​കെ.​പി. ഷം​സു​ദ്ദീ​ൻ തി​രൂ​ർക്കാ​ട്, സി.​എം. ല​ത്തീ​ഫ്, എ​ൻ. സ​ന്തോ​ഷ്, ന​ജി​ബ് മ​ണ്ണാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​യു.​ടി.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എം. ​ഹു​സൈ​ൻ മാ​സ്​​റ്റ​ർ മോ​ഡ​റേ​റ്റ​റാ​യി.

Leave a Reply

Your email address will not be published. Required fields are marked *