നടൻ മണികണ്ഠൻ ആർ ആചാരി വിവാഹിതനായി. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങൾ മണികണ്ഠൻ പങ്കുവച്ചിരുന്നു.

‘നമസ്‌കാരം, കൂടുതലൊന്നും പറയുന്നില്ല. നിങ്ങള്‍ക്കെല്ലാം എല്ലാ കാര്യങ്ങളും അറിയാം. നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ മാത്രം സാന്നിധ്യത്തില്‍ അടുത്തുള്ള അമ്പലത്തില്‍ താലികെട്ട്. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫേസ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു.’- തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മണികണ്ഠൻ പറഞ്ഞു.

വിവാഹച്ചെലവുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ അറിയിച്ചിരുന്നു. എംഎൽഎ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *