പ്രശസ്ത സിനിമ താരം ശശി കലിംഗ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. പാലേരി മാണിക്യം, കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി, ആദാമിന്റെ മകന് അബു എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
വെളളിമൂങ്ങ, പാലേരി മാണിക്യം എന്നി ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകരംഗത്ത് ഏറെ സജീവമായിരുന്ന കലിംഗ ശശി രഞ്ജിത്തിന്റെ പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 25 വർഷത്തോളം നാടകരംഗത്തുണ്ടായിരുന്ന അദ്ദേഹം അഞ്ഞൂറിലേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വി. ചന്ദ്രകുമാര്‍ എന്നാണ് ശശി കലിംഗയുടെ യഥാര്‍ത്ഥ പേര്. ശശിയുടെ പിതാവ് ചന്ദ്രശേഖരൻ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതി.