നിരോധനാജ്ഞ ലംഘിച്ച് കുർബാന നടത്തിയതിന് വൈദികനടക്കം 5 പേർ അറസ്റ്റിൽ. പുത്തൻകുരിശ് സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ വൈദികനടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 5 മണിക്ക് ഇവർ കുർബാന നടത്തുകയായിരുന്നു.
സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ പുറത്തിറക്കിയ നിർദേശങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു കുർബാന ചടങ്ങുകൾ സംഘടിപ്പിച്ചത്. ആളുകൾ കൂടുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണമെന്ന കർശന നിർദേശമുണ്ടെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് പള്ളിയിൽ കുർബാന നടത്തിയത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പള്ളി കളിലെ കുർബാന പോലുള്ള ചടങ്ങുകളും, നമസ്‌ക്കാരങ്ങളും ക്ഷേത്ര ദർശനങ്ങളും നിർത്തിവച്ചിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *