ഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30ന് നടപ്പിലാക്കും. പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കും. കുറ്റകൃത്യം നടക്കുമ്പോള്‍ ഡല്ഹിയിലുണ്ടായിരുന്നില്ലെന്നവകാശപ്പെട്ട് മുകേഷ് സിങ് നല്കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി വിധി പറയും. ബിഹാര്‍ കോടതിയില്‍ പ്രതി അക്ഷയ് സിങിന്റെ ഭാര്യ നല്കിയ വിവാഹ മോചന ഹര്‍ജിയും എത്തുന്നുണ്ട്.
എന്നാല്‍ നിയമപരമായി പ്രതികള്‍ക്ക് ഉണ്ടായിരുന്ന എല്ലാ സാധ്യതകളും അവസാനിച്ചു. വധശിക്ഷ നാളെ രാവിലെ 5.30ന് തന്നെ നടപ്പാക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് പ്രതികള്‍. ഇതിന്റെ ഭാഗമായാണ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് രണ്ടാം ദയാഹര്‍ജി സമര്‍പ്പിച്ചത്. മുകേഷ് സിങ് നല്കിയ രണ്ടാം ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനമെടുക്കും.
ഏറ്റവും ശ്രദ്ധേയമായത് പ്രതി അക്ഷയ് സിങിന്റെ ഭാര്യ ബിഹാറിലെ ഔറംഗാബാദ് കോടതിയില്‍ നല്കിയ വിഹമോചന ഹര്‍ജിയാണ്. സുപ്രീംകോടതി ചേംബറില്‍ പവന് ഗുപ്ത നല്കിയ രണ്ടാം തിരുത്തല്‍ ഹര്‍ജി പരിഗണിക്കും. ഇവയിലെല്ലാം അന്തിമ തീര്‍പ്പുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നതാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വിചാരണക്കോടതി വാദം കേള്‍ക്കും.