പഞ്ചാബിൽ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച സിഖ് പുരോഹിതനിൽ നിന്ന് രോഗം പകർന്നത് 23 പേർക്ക്. പഞ്ചാബിൽ സ്ഥിരീകരിച്ച 33 കേസിൽ 23 എണ്ണവും ഇത്തരത്തിലുള്ളതാണ്. മാർച്ച് 18നാണ് പുരോഹിതൻ മരിക്കുന്നത്.

രണ്ടാഴ്ചത്തെ ഇറ്റലി സന്ദർശനത്തിന് ശേഷം മാർച്ച് ആറിനാണ് പുരോഹിതനും സുഹൃത്തുക്കളും ഇന്ത്യയിൽ മടങ്ങിയെത്തിയത്. മാർച്ച് എട്ട് മുതൽ പത്ത് വരെ ഇവർ അനന്തപൂർ സാഹിബിലെ ഒരു പരിപാടിയിലായിരുന്നു

മാർച്ച് 11നാണ് ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തിയത്. കൊവിഡ് ബാധ സ്ഥിരീകരിച്ച ശേഷവും നൂറോളം പേരുമായി പുരോഹിതൻ ബന്ധപ്പെട്ടിരുന്നു. പതിനഞ്ചോളം ഗ്രാമങ്ങളും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. പുരോഹിതന്റെ കുടുംബത്തിലെ 14 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് 15 ഗ്രാമങ്ങൾ അധികൃതർ പൂർണമായും അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *