പായിപ്പാട് പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ കോവിഡ് പ്രതിരോധങ്ങളെ താറടിച്ചുകാണിക്കാൻ ശ്രമം നടന്നു. ഒന്നോ അതിലധികമോ ശക്തികൾ സംഭവത്തിന് പിന്നിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയ രണ്ടുപേർ മലപ്പുറത്ത് അറസ്റ്റിലായിട്ടുണ്ട്.
അതിഥി തൊഴിലാളികളെ മോശം സാഹചര്യത്തിൽ താമസിപ്പിച്ചു വാടക ഈടാക്കുന്നുണ്ടെന്നും അതിഥി തൊഴിലാളികൾക്ക് നല്ല താമസ സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വൈദ്യസഹായവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികൾക്കായി 5128 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അവർക്ക് അവരുടേതായ ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.തൊഴിലാളികളുടെ ഉത്തരവാദിത്വം കളക്ടർക്കാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിച്ചത് മലയാളികൾ തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.