ലണ്ടന്‍: ജനറിക് സ്റ്റിറോയ്ഡായ ഡെക്സാമെത്താസോണ്‍ കോവിഡ് രോഗം ഗുരുതരമായവരില്‍ ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധര്‍. ഈ മരുന്ന് ചെറിയ ഡോസില്‍ നല്‍കുന്നത് മരണ നിരക്ക് കുറക്കാന്‍ സഹായിച്ചെന്ന് പരീക്ഷണ ഫലം തെളിയിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. പരീക്ഷണ ഫലം വലിയ വഴിത്തിരിവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ പരീക്ഷണത്തിന് പിന്നില്‍ ബ്രിട്ടന്‍ കേന്ദ്രീകരിച്ച ആരോഗ്യവിദഗ്ധരാണ്. റിക്കവറി എന്നാണ് പരീക്ഷണത്തിന് നല്‍കിയ പേര്. കോവിഡ് രോഗികളില്‍ മരുന്ന് പെട്ടെന്നുള്ള മാറ്റത്തിന് കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

മരുന്ന് കൂടുതല്‍ ഫലപ്രദമാകുന്നത് രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയുന്നവര്‍ക്കാണെന്നും മരുന്ന് നല്‍കിയ നിരവധി പേര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നും ഓക്‌സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മാര്‍ട്ടിന് ലാന്‍ഡ്രെ വ്യക്തമാക്കി.

ഡെക്സാമെത്താസോണ്‍ അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് നല്‍കുന്ന പ്രധാന സ്റ്റിറോഡിഡാണ്. വില കുറഞ്ഞ മരുന്നാണ് ഡെക്സാമെത്താസോണ്‍ എന്നതും ആശ്വാസമാണ്. അതേസമയം, കോവിഡ് രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് മാത്രമാണ് ഡെക്സാമെത്തസോണ്‍ നല്‍കാവൂ എന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പ്രതിരോധ മരുന്നെന്ന നിലക്ക് ഡെക്സാമെത്താസോണ്‍ ഉപയോഗിക്കുന്നത് അപകടമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *