ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പി എം ഗരീബ് കല്യാണ്‍ അന്ന യോജന നവംബര്‍ വരെ നീട്ടി. ഇതിലൂടെ സൗജ്യന റേഷന്‍ എല്ലാവര്‍ക്കും ലഭിക്കും. അഞ്ച് കിലോ അരിയാവും പാവപ്പെട്ടവര്‍ക്ക് ലഭിക്കുക. ഒപ്പം വണ്‍ റേഷന്‍ കാര്‍ഡ്, വണ്‍ നേഷന്‍ പദ്ധതി നടപ്പാക്കും. ഇതിലൂടെ രാജ്യത്തെ ഏതു പൗരനും എവിടെ നിന്നും റേഷന്‍ വാങ്ങാനാവും.

ചുമ, പനി ഉള്‍പ്പെടെ പല രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള സമയമാണിത് ആളുകള്‍ ജാഗ്രത പാലിക്കണം. മാസ്‌ക് ധരിക്കുന്നതും മറ്റു കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്. രാജ്യത്തെ കോവിഡ് ഭീഷണി നിലനില്‍ക്കുന്നുവെങ്കിലും കോവിഡ് മരണം കുറവാണ്. സമയബന്ധിതമായ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായെന്നും
അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ഇവിടുത്തെ ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിത് ഗ്രാമത്തലന്‍ മുതല്‍ പ്രധാനമന്ത്രിക്ക് വരെ നിയമം ബാധകമാകണം. പാവപ്പെട്ടവരെ പട്ടിണിയിലേക്ക് പോകാതെ നോക്കേണ്ട ചുമതല നമുക്കാണെന്നും 1.75 ലക്ഷം കോടി രൂപ പാവങ്ങളുടെ ക്ഷേമത്തിനായി മാറ്റിവച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

31,000 കോടി രൂപ അവരുടെ അക്കൗണ്ടില്‍ എത്തിച്ചു 80 കോടി ആളുകള്‍ക്ക് റേഷന്‍ നല്‍കി. ഇനി പല ഉത്സവങ്ങള്‍ വരുന്ന കാലമാണ്. രക്ഷാബന്ധന്‍, കൃഷ്ണജന്മാഷ്ടമി, വിനായകചതുര്‍ത്ഥി, ഓണം, നവരാത്രി, ദസറ,ദീപാവലി തുടങ്ങി ഒരുപാട് ആഘോഷങ്ങള്‍ വരുന്നുണ്ട്. സാമൂഹിക അകലം പാലിച്ചു കൊണ്ട് വേണം നാം എല്ലാ ആഘോഷിക്കാനും ആചരിക്കാനും. പ്രതിസന്ധി ഘട്ടത്തിലും രാജ്യം പിടിച്ചു നിന്നത് നികുതിദായകരുടേയും കര്‍ഷകരുടേയും പിന്തുണ കൊണ്ടാണ്. ഈ പിന്തുണയ്ക്ക് കര്‍ഷകര്‍ക്കും നികുതിദായകര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *