കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്കായി സുപ്രീംകോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്.

കേരള ഹൈക്കോടതിയാണ് പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കി ആനുകൂല്യങ്ങള്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശത്തിന് മറുപടിയായാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ആനുകൂല്യം നിഷേധിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

നേരത്തെ തന്നെ സുപ്രീംകോടതി അതിഥി തൊഴിലാളികള്‍ക്കെല്ലാം സൗജന്യയാത്രയും ക്വാറന്റൈന്‍ സൗകര്യവും ഉറപ്പാക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ഈ ആനുകൂല്യം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൂടി ലഭ്യമാക്കി കൂടെ എന്നാണ് ഹൈക്കോടതി ആരാഞ്ഞത്. എന്നാല്‍ അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനൂകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് ബാധകമല്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *