തിരുവനന്തപുരം: ഇനി മുതല്‍ വിദേശത്തു നിന്ന് വരുന്നവര്‍ക്ക് വീടുകളില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയാമെന്ന് സര്‍ക്കാര്‍. ഇവരുടെ വീട്ടില്‍ ഹോം ക്വാറന്റൈനിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ താമസിക്കാം. വീടുകള്‍ നിരീക്ഷകേന്ദ്രങ്ങളാക്കി ഉത്തരവിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പവാസികള്‍ക്ക് 14 ദിവസവും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വീട്ടില്‍ പോകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും കഴിയാം. ഇതിനുള്ള പണമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *