മസ്​കത്ത്​: കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത്​ നിന്നുമുള്ള എയര്‍ഇന്ത്യ എക്​സ്​പ്രസ്​ വിമാനങ്ങളില്‍ എത്തിയവര്‍ മസ്​കത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ കുടുങ്ങി.

ഒമാനികള്‍ അല്ലാത്തവര്‍ക്ക്​ പ്രവേശന വിലക്ക്​ ഏര്‍പ്പെടുത്തിയുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ തുടര്‍ന്നാണ്​ ഇവര്‍ക്ക്​ ഒമാനിലേക്ക്​ പ്രവേശനം അനുവദിക്കാത്തത്​. തിരുവനന്തപുരത്ത്​ നിന്നുള്ള വിമാനം രാവിലെ പത്ത്​ മണിക്കും കൊച്ചിയില്‍ നിന്നുള്ള വിമാനം 11 മണിക്കുമാണ്​ മസ്​കത്തില്‍ ലാന്‍ഡ്​ ചെയ്​തത്​. വിമാനകമ്ബനി അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്​.

ഉച്ചക്ക്​ രണ്ട്​ മണിയായിട്ടും സ്​ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ക്ക്​ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്​ഥയാണെന്ന്​ തിരുവനന്തപുരത്ത്​ നിന്നുള്ള വിമാനത്തിലെ യാത്രക്കാരനായ പന്തളം സ്വദേശി പറഞ്ഞു. മണിക്കൂറുകളോളം എമിഗ്രേഷന്​ മുന്നിലുള്ള ഭാഗത്താണ്​ യാത്രക്കാര്‍ കാത്തിരുന്നത്​.

ഒമാന്‍ സമയം ഉച്ചക്ക്​ രണ്ട്​ മണിയോടെ ഡിപ്പാര്‍ച്ചര്‍ ഭാഗത്തേക്ക്​ പോകാന്‍ നിര്‍ദേശിച്ചതായും തിരിച്ചുപോകുന്ന കാര്യം സംസാരിക്കാമെന്ന്​ പറഞ്ഞതായും പന്തളം സ്വദേശി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *