വെബ്ഡസ്ക്:
040920/11:16

അലഹബാദ് ഹൈകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോ.കഫീൽ ഖാൻ കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയുടെ ഉപദേശ പ്രകാരം ജയ്പൂരിലേക്ക് താമസം മാറി. ഉത്തർപ്രദേശിൽ തുടർന്നാൽ ഏതെങ്കിലും കേസ് കെട്ടിച്ചമച്ച് യോഗി ആദിത്യ നാഥ് തന്നെ ജയിലിൽ അടച്ചേക്കുമോ എന്ന ഭയം മൂലമാണ് ഉത്തർപ്രദേശ് വിട്ട് രാജസ്ഥാനിലെത്തിയതെന്നും ഡോ. കഫീൽ ഖാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

‘പ്രിയങ്കാ ഗാന്ധി എന്നെ ഒരുപാട് സഹായിച്ചു. കോൺഗ്രസ് സർക്കാർ രാജസ്ഥാൻ ഭരിക്കുന്നിടത്തോളം ഇവിടെ ഞാനും കുടുംബവും സുരക്ഷിതരാണ്. കഴിഞ്ഞ ഏഴര മാസമായി മാനസികമായും ശാരീരികമായും ഞാൻ അത്രയേറെ പീഡിപ്പിക്കപ്പെട്ടു.’ കഫീൽ ഖാൻ പറഞ്ഞു.

എന്തായാലും സർക്കാരിനെതിരെ സംസാരിക്കാൻ ഞാൻ ഒരുക്കമല്ല. ജോലിയിൽ തിരികെ പ്രവേശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻറെ മുഖ്യമന്ത്രിക്ക് ഞാൻ കത്തയക്കും. കോവിഡ് പ്രതിസന്ധി സാഹചര്യത്തിൽ എൻറെ സംസ്ഥാനത്തെ സേവിക്കണമെന്ന് തന്നെയാണ് ആഗ്രഹമെന്നും ഡോ. കഫീൽ ഖാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *