കൊച്ചി: ബസിന് അധിക നിരക്ക് ഈടാക്കുന്നത് നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ. അധിക നിരക്ക് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ചാര്‍ജ് കൂട്ടിയിരുന്നു. പിന്നീടിത് പഴയപടി ആക്കുകയും ചെയ്തിരുന്നു.

ഈ നടപടി ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ കൂട്ടിയ ബസ് നിരക്ക് ഉടമകള്‍ക്ക് ഈടാക്കാം. സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇടുന്നത് വരെയാണ് സ്റ്റേ. 50 ശതമാനം സീറ്റുകള്‍ ഒഴിച്ചിട്ട് സര്‍വീസ് നടത്തണം എന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്ന സമയത്താണ് സര്‍ക്കാര്‍ ബസ് ഫീസ് കൂട്ടിയത്. എന്നാല്‍ ഇപ്പോഴുള്ള അവസ്ഥ ഇതല്ല.

ഇപ്പോള്‍ ഒരു സീറ്റില്‍ രണ്ട് പേര്‍ക്ക് ഇരിക്കാന്‍ അനുമതി ഉണ്ടെന്നും എന്നാല്‍ നിന്ന് കൊണ്ട് യാത്ര ചെയ്യാന്‍ പാടില്ല എന്ന് തന്നെയാണ് തീരുമാനം എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാരണം കൊണ്ടാണ് ഉത്തരവ് വഴി ഫീസ് കുറക്കാന്‍ നിര്‍ദ്ദേശിച്ചത് എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *