തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ഓണ്‍ലൈന്‍ ആപ്പായ ബെവ് ക്യൂവിന് ഗൂഗിളിന്റെ അനുമതി. ഗൂഗിള്‍ അനുമതി ലഭിച്ചതോടെ സംസ്ഥാനത്തെ മദ്യശാലകള്‍ അടുത്തദിവസങ്ങളില്‍ തന്നെ തുറക്കും.

ആപ്പിലൂടെ ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭ്യമാക്കാനാണ് ബെവ്‌കോയുടെ തീരുമാനം. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം.

ബെവ്‌കോയ്ക്കും കണ്‍സ്യൂമര്‍ ഫെഡിനുമായി 301 വില്‍പന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്.

കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും മദ്യവിതരണം നടക്കുക. ഒരു ദിവസം ഒരാള്‍ക്ക് മൂന്നു ലിറ്റര്‍ മദ്യം വരെ വാങ്ങാം. അതിനുശേഷം നാല് ദിവസം കാത്തിരിക്കണം. പേര്, ഫോണ്‍ നമ്പര്‍, സ്ഥലം എന്നിവ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തേണ്ടത്. വ്യക്തി വിവരങ്ങള്‍ ചോദിക്കില്ല.

മദ്യം വാങ്ങുന്ന സമയവും ഔട്ട്‌ലെറ്റും മുന്‍കൂട്ടി തെരഞ്ഞെടുക്കാന്‍ കഴിയുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *