കോവളം:ബൈക്കുമായി പുറത്തിറങ്ങാൻ വീട്ടുകാർ അനുവദിക്കാത്തതിൻറെ മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. തിരുവല്ലം നെല്ലിയോട് റാം നിവാസിൽ വിജയൻ-ഗീത ദമ്പതിമാരുടെ മകൻ അഭിജിത്ത്(23) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്

ശനിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ലോക് ഡൗണിനെത്തുടർന്ന് അഭിജിത്ത് വീടിനു പുറത്തിറങ്ങിയിരുന്നില്ല. രാത്രിയിൽ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാർ തടഞ്ഞിരുന്നു. തുടർന്ന് മുറിക്കുള്ളിൽ കയറിയ ഇയാൾ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. തിരുവല്ലം പോലീസ് കേസെടുത്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സഹോദരൻ: അജേഷ്.

Leave a Reply

Your email address will not be published. Required fields are marked *