ഡല്‍ഹി: ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ ലക്ഷ്യമിട്ട് എതാനും ഭീകരന്‍ എത്തിയിട്ടുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ജമ്മു കശ്മീരില്‍ നിന്ന് ട്രക്കില്‍ നാല് മുതല്‍ ഏഴ് ഭീകരര്‍ വരെ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭീകരവാദികളില്‍ ചിലര്‍ ഇതിനോടകം തന്നെ നഗരത്തിനുള്ളില്‍ കടന്നുവെന്നും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളില്‍ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്.

ഭീകരര്‍ ട്രക്കില്‍ തന്നെ ദില്ലിയിലെത്തണം എന്നില്ലെന്നും വഴിയില്‍ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരവാദികള്‍ എത്തുന്നത്. റോഡ് മാര്‍ഗം കാര്‍,ബസ്,ടാക്സി തുടങ്ങിയവയിലാകും ഇവര്‍ ഡല്‍ഹിയിലേക്ക് കടക്കുകയെന്നാണ് സൂചന.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ വാഹന പരിശോധന കര്‍ശനമാക്കി. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഗസ്റ്റ് ഹൗസുകളില്‍ ഭീകരര്‍ താമസിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *