മംഗലാപുരം ആശുപത്രിയിൽ നിന്ന് കാസർകോട് കാഞ്ഞങ്ങാട് സ്വദേശിക്ക് നിർബന്ധിത ഡിസ്ചാർജ് നൽകി. ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് നടന്ന രോഗി മൊഖ്രാവിൽ കുഴഞ്ഞുവീണു. തെങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശിയാണ് ഇദ്ദേഹം.
ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് എത്താൻ വാഹനസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് രോഗിയും ഒപ്പം ഉള്ള ആളും നാട്ടിലേക്ക് നടക്കുകയായിരുന്നു. ഇവരെ പ്രത്യേക വാഹനത്തിൽ വീട്ടിൽ എത്തിക്കും എന്ന് പോലീസ് വ്യക്തമാക്കി.