മലപ്പുറം: മലപ്പുറം എടക്കരയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ള 58 കാരന്‍ മരിച്ചു. മുത്തേടം നാരങ്ങാപ്പെടി കുമ്പളത്ത് പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് തോമസ് ആണ് മരണപ്പെട്ടത്. മുംബൈയില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഒരപകടത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

15 ദിവസം മുന്‍പാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിലമ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ മുംബൈയില്‍ നിന്ന് എത്തിയ ആളായതുകൊണ്ട് തന്നെ നിരീക്ഷണത്തില്‍ വെക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം എന്നാല്‍ ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം വന്ന ശേഷം മാത്രമേ ശവസംസ്‌ക്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുകയുള്ളൂ.
ഇദ്ദേഹത്തിന് കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. അതേസമയം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *