മലപ്പുറം എടപ്പാളിൽ 2 ഡോക്ടർമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഡോക്ടർമാർ പരിശോധിച്ച രോഗികളെ സ്രവ പരിശോധനക്ക് വിധേയമാക്കും. എടപ്പാളിലെ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇതോടെ കോവിഡ് പോസിറ്റീവായിരിക്കുന്നത്. രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫും ഒരു നഴ്സുമാണ് മറ്റ് മൂന്നുപേര്‍.

കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ മലപ്പുറം എടപ്പാൾ വട്ടംകുളം മേഖലയില്‍ നിലവിൽ സാമൂഹ്യ വ്യാപനമുണ്ടന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. ആശങ്ക അകറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പ്രദേശത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയില്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സമൂഹവ്യാപനമൊഴിവാക്കാന്‍ എല്ലാ ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *