പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ദീപം തെളിയിക്കുന്ന പരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം തെറ്റായി പ്രചരിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. മുഖ്യമന്ത്രിയും കുടുംബവും വൈദ്യുത വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റില്‍ നല്‍കിയത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഐക്യദീപം തെളിയിച്ചു എന്നായിരുന്നു തലക്കെട്ട്‌. എന്നാല്‍ ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ച ചിത്രം രണ്ട് വര്‍ഷം മുന്‍പുള്ളതായിരുന്നു എന്നതാണ് വാസ്തവം.


2018ലെ ഭൗമ മണിക്കൂര്‍ ആചരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും കുടുംബവും ഓദ്യോഗിക വസതിയില്‍ വൈദ്യുതി വിളക്കുകള്‍ അണച്ച് ഇരിക്കുന്ന ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തെയാണ് പുതിയതായി ഏഷ്യാനെറ്റ് അവതരിപ്പിച്ചത്. ഏഷ്യാനെറ്റിന്റെ കളവ് വിവാദമായപ്പോള്‍ വെബ്‌സൈറ്റില്‍ നല്‍കിയ വാര്‍ത്തയിലെ ചിത്രം മാറ്റുകയും, വീഴ്ച്ച വന്നതില്‍ ഖേദമുണ്ടെന്ന് അറിയിക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *