രാജ്യത്ത് മെയ് മൂന്നുവരെ ലോക്ക് ഡൗൺ നീട്ടി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും പ്രധാനമന്ത്രി. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണങ്ങൾ. കോവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരുവിധ ഇളവുകളും ഉണ്ടായിരിക്കില്ലായെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വളരെ വലുതാണ്. ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. പോരാട്ടം ഇതുവരെ വിജയം കണ്ടു.രാജ്യത്തിനു വേണ്ടിയാണ് ജനങ്ങളുടെ ത്യാഗം. ആഘോഷങ്ങൾ ലളിതമാക്കിയതിനു നന്ദി. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നത്. രോഗികളുടെ എണ്ണം 100 ആയപ്പോൾ മുതൽ രാജ്യം പ്രതിരോധം ആരംഭിച്ചു. കൃത്യസമയത്ത് ലോക്ക് ഡൗൺ തീരുമാനമെടുക്കാൻ രാജ്യത്തിന് കഴിഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമായതിനെ എന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *