രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 25 ജില്ലകളിൽ രണ്ടാഴ്‌ചയായി പുതിയ കൊവിഡ്‌ രോഗികൾ ഉണ്ടായിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ. കേരളത്തിൽ കോട്ടയം, വയനാട്‌ ജില്ലകൾ ഇതിൽ ഉൾപ്പെടും.

സാമൂഹ്യഅകൽച്ച അടക്കമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതും അടച്ചിടൽ നിർദേശങ്ങളോട്‌ പൂർണമായി സഹകരിച്ചതുമാണ്‌ ഈ ജില്ലകൾക്ക്‌ നേട്ടമായതെന്ന്‌ ആരോഗ്യ മന്ത്രാലയം ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ അറിയിച്ചു.

വരും ദിവസങ്ങളിലും ഈ ജില്ലകളിൽ ജാഗ്രത തുടരണം. വയനാട്‌, കോട്ടയം ജില്ലകൾക്കൊപ്പം പുതുച്ചേരിയുടെ ഭാഗമായ മാഹി, ജമ്മുവിലെ രജൗരി, സൗത്ത്‌ഗോവ, കർണാടകയിലെ ഉഡുപ്പി, തുംകുരു, കുടക്‌, ബീഹാറിലെ നളന്ദ, പറ്റ്‌ന തുടങ്ങിയ ജില്ലകളും പട്ടികയിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *