തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ച 75 ജില്ലകളില്‍ കേരളത്തിലെ ഏഴു ജില്ലകളും. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യസര്‍വീസുകള്‍ മാത്രമാണ് അനുവദിക്കുക.
രാജ്യത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചതിന് പിന്നാലെയാണ് രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം, ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ദേശം ലഭിച്ചാല്‍ ഉന്നതതലയോഗം ചേര്‍ന്ന് തീരുമാനിക്കും.