രാജ്യത്ത് കൊവിഡ് മരണം 590 ആയി. 18,601 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,252 പേർ രോഗമുക്തി നേടി. 14,700 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 1,336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 47 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഞായറാഴ്ചത്തെ അപേക്ഷിച്ച് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വർധിച്ചു. മഹാരാഷ്ട്രയിൽ 466 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒൻപത് പേർ മരിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 4,666 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 2,081 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ 1,939 ഉം രാജസ്ഥാനിൽ 1,576 പേരും രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.

അതേസമയം, രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തുവന്നു. രാഷ്ട്രപതി ഭവനിലെ ശുചീകരണ തൊഴിലാളിയുടെ കുടുംബാംഗത്തിനാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതൽ നടപടിയുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ 125 ഓളം കുടുംബാംഗങ്ങളെ സ്വയം നിരീക്ഷണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *