ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ ഉയരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതീവ രൂക്ഷമാകുകയാണ്. ഡല്‍ഹിയില്‍ ആദ്യ ദിവസം നടത്തിയ റാപിഡ് ആന്റിജന്‍ പരിശോധനയില്‍ 456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2877 പുതിയ കേസുകളും 65 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 49979-ഉം മരണം 1969-ഉം ആയി. 193 കണ്ടെന്റ്മെന്റ് സോണുകളില്‍ 7040 പേരെ റാപിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇവരില്‍ 456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

തമിഴ്നാട്ടില്‍ 2141 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കോവിഡ് കേസുകള്‍ 52334 ആയി. ചെന്നൈയില്‍ മാത്രം 37020 രോഗികള്‍. സംസ്ഥാനത്ത് 49 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 625 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 3752 പേര്‍ക്ക് രോഗം സ്ഥീരികരിച്ചു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 31 മരണവും 510 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *