ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കോവിഡ് മരണങ്ങള്‍ കൂടി. ഇതോടെ ആകെ മരണസംഖ്യ 377 ആയി. മേഘാലയയില്‍ ഡോക്ടര്‍ കോവിഡ് ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ ആദ്യ മരണമാണിത്. കഴിഞ്ഞ ദിവസം 1076 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 11, 439 ആയി. ഇതില്‍ 9756 പേരാണ് ചികിത്സയിലുള്ളത്. 1,306 പേരുടെ രോഗം ഭേദമായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കുടൂതല്‍ രോഗികള്‍. 2687 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 178 പേര്‍ മരിച്ചു. ഡല്‍ഹി, തമിഴ്നാട് എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികള്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍. യഥാക്രമം 1561, 1204 രോഗികളാണ് ഇവിടെയുള്ളത്. കേരളത്തില്‍ 387 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 211 പേരും രോഗമുക്തരായി. ഇന്നലെ എട്ട് പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ രോഗമുക്തി നേടി.

Leave a Reply

Your email address will not be published. Required fields are marked *