ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 553 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 9,06,752 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേർ രോഗമുക്തി നേടി. 23,727 പേർ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചു.

ജൂലൈ 13 വരെയുള്ള കണക്കുകൾ പ്രകാരം 1,20,92,503 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇന്നലെ മാത്രം 2,86,247 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ. വ്യക്തമാക്കി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

2,60,924 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 10,000 കടന്നു. 10,482 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്. 1,44,507 പേർ രോഗമുക്തി നേടിയപ്പോൾ 1,05,935 പേർ ചികിത്സയിൽ തുടരുകയാണ്.

തമിഴ്‌നാട്ടിൽ 1,42,798 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേർ മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 48,199 പേർ ചികിത്സയിൽ തുടരുകയാണ്.

ഡൽഹിയിൽ 1,13,740 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,411 പേർ മരിച്ചു. 91,312 രോഗമുക്തി നേടി. 19,017 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *