ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുമ്പോഴും അടച്ചിടല്‍ നടപടികളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. നാളെ മുതല്‍ യാത്രാ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുമെന്ന് റെയില്‍വേ.

തിരുവനന്തപുരം അടക്കം 15 നഗരത്തിലേക്ക് ദില്ലിയില്‍നിന്ന് സര്‍വീസ് നടത്തും. ദില്ലിയില്‍ നിന്ന് 15 സ്ഥലത്തേക്കും തിരിച്ചും നാളെ മുതല്‍ ട്രെയിനുകളോടും. എസി കോച്ചുകളാണുണ്ടാകുക. ബുക്കിംഗ് ഐആര്‍ടിസിയിലൂടെ ഇന്ന് പകല്‍ നാലുമുതല്‍ ആരംഭിക്കും.

https://www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി തന്നെയാകും ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക . സാധാരണ എസി നിരക്കാകും. കുറച്ച് സ്റ്റോപ്പ് മാത്രം. തിരുവനന്തപുരത്തിനു പുറമെ ബംഗളൂരു, ചെന്നൈ, മുംബൈ, അഹമ്മദാബാദ്, ജമ്മു, മഡ്ഗാവ്, സെക്കന്തരാബാദ്, ഭുവനേശ്വര്‍, റാഞ്ചി, ബിലാസ്പുര്‍, പട്ന, ഹൗറ, അഗര്‍ത്തല, ദിബ്രുഗഡ് എന്നിവിടങ്ങളിലേക്കാണ് ട്രെയിനുകള്‍. ഇവിടെനിന്ന് തിരിച്ച് ഡല്‍ഹിയിലേക്കും ട്രെയിന്‍ ഓടും.

യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. സാമൂഹ്യ അകലം പാലിക്കണം. ടിക്കറ്റുള്ളവര്‍ക്കു മാത്രം സ്റ്റേഷനുകളില്‍ വരാന്‍ അനുമതി. സ്‌ക്രീനിങ്ങുണ്ടാകും. പനി പോലുള്ള രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിര്‍ത്തും.

ഉത്തരേന്ത്യയിലടക്കം കുടുങ്ങിയ മലയാളി വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ട്രെയിനിന് ശ്രമിക്കുന്നതിനിടെയാണ് തിരുവനന്തപുരത്തേക്ക് അടക്കം റെയില്‍വേ സര്‍വീസ് പുനരാരംഭിക്കുന്നത്.

മൂന്നാംഘട്ട അടച്ചിടല്‍ അടുത്ത ഞായറാഴ്ച അവസാനിക്കാനിരിക്കെ ഇന്ന് പകല്‍ മൂന്നിന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതി വിലയിരുത്തും.

Leave a Reply

Your email address will not be published. Required fields are marked *