രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാൻ ആലോചനയില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. 21 ദിവസത്തിന് ശേഷം ലോക്ക്ഡൌണ്‍ നീട്ടിയേക്കുമെന്ന് പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അതേസമയം കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി. 1100 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 6 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ സൈന്യത്തിൽ ഒരു ഡോക്ടറടക്കം രണ്ട് പേർ കോവിഡ് ബാധിതരായി. ഏറ്റവും കൂടുതൽ മരണവും രോഗബാധയും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 8 പേർ മരിച്ചപ്പോൾ 203 പേർ രോഗബാധിതരായി. കോവിഡ് 19നെ നേരിടാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗൺ കഴിഞ്ഞ ദിവസവും സമ്പൂർണമായിരുന്നു.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കൃത്യവിലോപം കാണിച്ചെന്നാരോപിച്ച് രണ്ട് ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കേന്ദ്രം സസ്പെൻഡ് ചെയ്തു. ഡൽഹി സർക്കാറിന് കീഴിലെ ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *