തിരുവനന്തപുരം: രാജ്യത്ത് പ്രത്യേക റൂട്ടുകളില്‍ ട്രെയിന്‍ ഓടിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെമുതല്‍ വിവിധയിടങ്ങളിലേക്ക് ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം. സാധാരണ സര്‍വ്വീസ് നടത്തുന്നതുപോലെ ട്രെയിനുകള്‍ ഓടിയാല്‍ മതിയെന്നും പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ വേണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്, നിങ്ങള്‍ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുകയാണെങ്കില്‍ റെഗുലര്‍ സര്‍വ്വീസായി അത് തുടങ്ങണം. കാരണം ലോക്ക്ഡൗണ്‍ കഴിയുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ ട്രെയിനുകളുടെ ഘട്ടം കഴിഞ്ഞിരിക്കുകയാണ്. സാധാരണപോലെ ട്രെയിന്‍ ഓടിച്ചാല്‍ ആളുകള്‍ അതില്‍ കയറി വന്നുകൊള്ളും – ചെന്നിത്തല പറഞ്ഞു.