ദില്ലി: രാജ്യത്ത് കോവിഡ് ബാധിതര്‍ 27,886 ആയി. 880 പേര് മരിച്ചു. ഇന്നലെ മാത്രം 1603 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 22 ശതമാനമാണ്. ഇതുവരെ 6.25 ലക്ഷം സാമ്പിള്‍ പരിശോധിച്ചു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ 440 പേരില്‍ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 230 ഉം. രാജസ്ഥാനില്‍- 69, മദ്ധ്യപ്രദേശ്- 145, തമിഴ്നാട്- 64, ആന്ധ്രപ്രദേശ് -81, തെലങ്കാന-11, പശ്ചിമബംഗാള്‍ -40, ജമ്മുകശ്മീര്‍ -29 എന്നിങ്ങനെയാണ് രോഗികള്‍.
ഡല്‍ഹിയിലെ 31-ാം ബറ്റാലിയനില്‍ 15 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൂടി കോവിഡ്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ്.
ഛത്തീസ്ഗഢില്‍ 14 ബിഎസ്എഫ് ജവാന്മാര് ക്വാറന്റൈനില്‍. പ്ലാസ്മ ചികിത്സയ്ക്കായി കോവിഡ് മുക്തര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.