വെബ്ഡസ്‌ക്:
090420/12:30

പ്രതിരോധമന്ത്രി രാജനാഥ്‌സിങ് ചൈനീസ് പ്രതിരോധമന്ത്രിയുമായി മോസ്‌കോയില്‍ കൂടിക്കാഴ്ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ചൈനീസ് പ്രതിരോധമന്ത്രി വെയ്‌ഫെങിയുമായാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് കൂടിക്കാഴ്ച്ച നടത്തുക. ഷാങായി സഹകരണ സമ്മേളനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാര്‍ മോസ്‌കോയിലെത്തിയിട്ടുണ്ട്.

നാലുമാസങ്ങളായി ഇരു രാജ്യങ്ങളുടെ സേനകള്‍ തമ്മില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നല്ല സൗഹൃദത്തിലല്ല.. ചൈനീസ് സൈന്യം ഈയിട വീണ്ടും മേഖലയില്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ പ്രതിരോധമന്ത്രിയെ കാണാന്‍ ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചത് ചൈനയാണ്. കൂടിക്കാഴ്ച്ച ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദം അയവുവരുത്തുന്നതിന് കൂടിക്കാഴ്ച്ച സഹായിക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്രലോകം.

Leave a Reply

Your email address will not be published. Required fields are marked *